പാലക്കാട് അട്ടപ്പാടി കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഫാമുകളിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതിനായി അഗ്രികള്‍ച്ചര്‍ ഓഫീസറെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അഗ്രികള്‍ച്ചര്‍ ഓഫീസര്‍ തസ്തികയ്ക്ക് കേരള പി.എസ്.സി നിഷ്കര്‍ച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്ലാന്റേഷന്, സര്ട്ടിഫിക്കേഷന്, മാര്‍ക്കറ്റിങ് എന്നിവയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതയാണ്. പട്ടികവര്‍ഗക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2024 ഡിസംബര്‍ 20 നു മുമ്പായി അഗളിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9061 540 541.
അഗ്രികള്‍ച്ചര്‍ ഓഫീസര്‍ നിയമനം
