Menu Close

മത്സ്യകൃഷി പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന 2024-25 പദ്ധതി പ്രകാരം ബാക്ക്യാര്‍ഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ് (മൊത്തം ചെലവ് മൂന്നുലക്ഷം), രണ്ട് ബയോഫ്ളോക്ക് മത്സ്യകൃഷി(7.5 ലക്ഷം) റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം(7.5 ലക്ഷം), മിനി റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം(50000രൂപ) എന്നീ മത്സ്യകൃഷി പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. പി.എം.എം.എസ്.വൈ പദ്ധതി പ്രകാരം യൂണിറ്റുകള്‍ സ്ഥാപിച്ച് ബില്ലുകള്‍ സമര്‍പ്പിക്കുന്ന പക്ഷം യൂണിറ്റ് കോസ്റ്റ് 40 ശതമാനം സബ്സിഡി ലഭിക്കും. താല്‍പര്യമുള്ളവര്‍ വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മത്സ്യബന്ധനവകുപ്പ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മലമ്പുഴ, പാലക്കാട്-678651 എന്ന വിലാസത്തില്‍ 2024 മെയ് 27ന് വൈകിട്ട് നാലിനുമുമ്പായി തപാല്‍ മുഖേനയോ ddfpkd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മണ്ണാര്‍ക്കാട്, ചുള്ളിയാര്‍, ആലത്തൂര്‍ മത്സ്യ ഭവനുകളുമായി ബന്ധപ്പെടണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ഫോണ്‍ – 0491 2815245, ഡി പി എം – 9746595719, പ്രോജക്ട് കോര്‍ഡിനേറ്റര്‍ – 9446668523.