പരമ്പരാഗത പാരമ്പര്യേതര മേഖലകളിലെ റബ്ബർതോട്ടങ്ങളിൽ 2025-ൽ ഇല രോഗങ്ങൾക്ക് പ്രതിരോധനടപടിയായി മരുന്നുതളി നടത്തിയതിനുള്ള ധനസഹായത്തിന് റബ്ബർ ഉത്പാദകസംഘങ്ങൾക്ക് അപേക്ഷിക്കാം. റബ്ബർബോർഡ് വെബ്സൈറ്റിലുള്ള ‘സർവീസ് പ്ലസ്’ പോർട്ടൽ വഴി 2025 സെപ്റ്റംബർ 20 വരെ സംഘങ്ങൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും അപ്ലോഡ് ചെയ്യേണ്ടതാണ്. ഹെക്ടർപ്രതി പരമാവധി 4000 രൂപയാണ് ധനസഹായം. വിശദവിവരങ്ങൾ റബ്ബർബോർഡ് വെബ്സൈറ്റിൽ www.rubberboard.gov.in നിന്ന് ലഭിക്കും. റബ്ബർബോർഡ് റീജിയണൽ ഓഫീസുകൾ, ഫീൽഡ് സ്റ്റേഷനുകൾ, കേന്ദ്ര ഓഫീസിൽ പ്രവർത്തിക്കുന്ന കോൾസെന്റർ (04812576622) എന്നിവിടങ്ങളിൽനിന്നും വിവരങ്ങൾ ലഭിക്കുന്നതാണ്.
ധനസഹായത്തിന് അപേക്ഷിക്കാം
