മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികള്‍ക്കും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കും കോഴികുഞ്ഞങ്ങളെ വിതരണം ചെയ്യുന്നതിനും നിലവില്‍ അംഗീകാരമുള്ള ജില്ലയിലെ എഗ്ഗര്‍ നഴ്സറികളുടെ അംഗീകാരം 2 വര്‍ഷത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്‍കുന്നതിനും, പുതിയ എഗ്ഗര്‍ നഴ്സറികള്‍ക്ക് അംഗീകാരം നല്കുന്നതിലേയ്ക്കുമുള്ള അപേക്ഷ ജില്ലയിലെ എഗ്ഗര്‍ നഴ്സറി ഉടമകളില്‍ നിന്നും ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി, പഞ്ചായത്തില്‍ നിന്നുമുള്ള ലൈസന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുമുള്ള സാക്ഷ്യപത്രം, കരാര്‍ പത്രം, കോഴിവളര്‍ത്തലില്‍ പരിശീലനം ലഭിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ 2024 ഡിസംബര്‍ 20 നകം സമര്‍പ്പിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.