Menu Close

മൃഗക്ഷേമ അവാർഡ് വിതരണം ചെയ്തു.

മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലയിലെ മികച്ച മൃഗക്ഷേമ പ്രവർത്തകർക്കുള്ള ഈ വർഷത്തെ അവാർഡ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ വിതരണോദ്ഘാടനം നിർവഹിച്ചു.10,000 രൂപയുടെ ക്യാഷ് അവാർഡ്, ഫലകം, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് അവാർഡ്. കുഴിമണ്ണ സ്വദേശി സുരേഷ് പുന്നാട്ടുകുന്നുമ്മലിനാണ് പുരസ്‌കാരം ലഭിച്ചത്. മൃഗക്ഷേമ രംഗത്ത് സജീവ സാന്നിധ്യം പുലർത്തിയ മുഹമ്മദ് മുണ്ടേങ്കാട്ടിൽ വട്ടംകുളം, വിജയൻ പാക്കത്ത് പൊന്നാനി എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.