മുപ്പത് വര്‍ഷത്തിലേറെയായി തരിശായി കിടന്ന അങ്കമാലി നഗരസഭയിലെ ചമ്പന്നൂര്‍ പൂതാംതുരുത്ത് പാടശേഖരം വീണ്ടും കതിരണിയാൻ ഒരുങ്ങുന്നു. നൂറ് ഏക്കർ പാടശേഖരത്ത് നഗരസഭയുടെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചു. ബെന്നി ബെഹനാൻ എം.പി വിത്ത് വിതച്ച് കൃഷിക്ക് ആരംഭം കുറിച്ചു. നഗരസഭയുടെയും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേയും ശ്രമഫലത്താൽ ഇവിടേക്കുള്ള മലിനജലത്തിന്റെ ഒഴുക്ക് ഇല്ലാതാക്കി കൃഷിയോഗ്യമാക്കി മാറ്റിയതിനുശേഷം ആണ് കൃഷി ഇറക്കുന്നത്. സംസ്ഥാന കൃഷി വകുപ്പിന്റെയും ചമ്പന്നൂർ പാടശേഖര സമിതിയുടെയും സഹകരണത്തോടെ കുട്ടനാട്ടിലെ കർഷകസംഘവുമായി ഉണ്ടാക്കിയ പാട്ടക്കരാറനുസരിച്ചാണ് കൃഷി ഇറക്കുന്നത്.
നൂറ് ഏക്കർ തരിശ് ഭൂമിയില്‍ കതിരണിയിച്ച് അങ്കമാലി നഗരസഭ
