ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങളുടെയും രാസവസ്തുക്കളുടെയും സഹായത്തോടെ റബ്ബറുത്പന്നങ്ങള്‍ വിശകലനം ചെയ്യല്‍, പോളിമറുകളെ തിരിച്ചറിയല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് റബ്ബറുൽപ്പന്നങ്ങളുടെ വിശകലനം, റിവേഴ്സ് എഞ്ചിനീയറിങ് എന്നിവയില്‍ റബ്ബര്‍ബോര്‍ഡ് 2024 ജൂലൈ 22 മുതല്‍ 26 വരെ കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് പ്രത്യേക പരിശീലനം നല്‍കുന്നു. റബ്ബര്‍വ്യവസായം, ആര്‍&ഡി സ്ഥാപനങ്ങള്‍, ഡിഫന്‍സ് ലബോറട്ടറികള്‍ തുടങ്ങിയ മേഖലകളില്‍നിന്നുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോൺ – 9446976726, വാട്സാപ്പ് – 04812353201
റബ്ബറുൽപ്പന്നങ്ങളുടെ വിശകലനം, റിവേഴ്സ് എഞ്ചിനീയറിങ് എന്നിവയില്‍ പരിശീലനം
