ആലപ്പുഴ ജില്ലയിലെ കുട്ടനാട് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
കുട്ടനാടിലെ കാര്‍ഷിക പുരോഗതി
✓ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി കോഴിച്ചാൽ പാടശേഖരത്തിന്റെ അടിസ്ഥാന വികസനത്തിന് 2.14 കോടി രൂപയുടെയും കണ്ണങ്കരി കടമ്പങ്കരി പാടശേഖരത്തിൻറെ വികസനത്തിന് 1.5 കോടി രൂപയുടെയും പദ്ധതികൾ നടപ്പാക്കി
✓ തലവടി സ്മാർട്ട് കൃഷിഭവൻ ആയി
✓ 3.5 ഹെക്ടറിൽ പുഷ്പ കൃഷി
✓ 101 ഹെക്ടറിൽ ജൈവകൃഷി
✓ ചമ്പക്കുളത്ത് അഗ്രോ സർവീസ് സെൻ്റർ ആരംഭിച്ചു
✓ 7 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു
✓ RIDF ഉൾപ്പെടുത്തി കാവാലത്തെ പാടശേഖരങ്ങളുടെ അടിസ്ഥാന വികസനത്തിന് 17.9 കോടി രൂപയുടെയും കൈനകരിയിലെ പാടശേഖരങ്ങളുടെ വികസനത്തിന് 2.34 കോടി രൂപയുടെയും പദ്ധതികൾ നടപ്പാക്കി