എയർ ലെയറിങ്ങ് എന്നത് മരം പൊട്ടിക്കാതെ തന്നെ അതിൽ നിന്ന് പുതുതായി തൈകൾ ഉണ്ടാക്കാനുള്ള പ്രാചീനമായ ഒരു പുനരുത്പാദന സാങ്കേതിക വിദ്യയാണ്.നമ്മുടെ പറമ്പിലെ ഉയർന് വളർന്ന മരങ്ങളിലും മറ്റും ചെയ്യുന്ന പ്രക്രിയ ആണ് മുറിവുണ്ടാക്കി ചകിരി ചോറ് കെട്ടി വെച്ച് ചെയ്യുന്ന രീതി ആണ് അങ്ങനെ ചെയ്തു വരുന്ന പുതു വേരുകളിൽ തായ് വേര് ഉണ്ടാവില്ല വേര് വന്ന ഭാഗം മുറിച്ചു നട്ട ശേഷം അത് ഉയരത്തിൽ പോകാതെ വളർച്ച ക്രമീകരണം നമുക്ക് തീരുമാനിക്കാം മാതൃ വൃക്ഷം പൂക്കുമ്പോൾ/കായ്ക്കുമ്പോൾ ഈ ലയർ പ്ലാന്റ് കായ്ഫലം നൽകും… മൂവാണ്ടൻ, കറുത്ത മൂവാണ്ടൻ മറ്റു മാവുകൾ, റംബുട്ടാൻ, വടുകപ്പുളി, ചെറുനാരകം, ഓടിച്ചു കുത്തി നാരകം, bablus,പേരക്ക, കുരുമുളക് വള്ളി കളിൽ, ചാമ്പക്ക, ആപ്പിൾ ചാമ്പ, തെച്ചി കൾ തുടങ്ങിയവയിൽ ചെയ്യാം മഴക്കാലം മാത്രം ആണ് 99% വിജയ സാധ്യത ഉള്ള സമയം മഴ മാറിയാൽ 50% വരെ കുറഞ്ഞേക്കാം. മാതൃവൃക്ഷം പൂക്കുമ്പോഴോ കായ്ക്കുമ്പോഴോ ചെയ്ത എയർ ലെയറിങ്ങിലൂടെ പുതിയ തൈകൾ കുറച്ചു വർഷത്തിനുള്ളിൽ തന്നെ കായ്ഫലം നൽകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Rajesh pooleri