കാസർഗോഡ് ജില്ലയിലെ കേരള കാർഷിക സർവ്വകലാശാലയുടെ പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും പൊതുജനങ്ങൾക്കായി സങ്കരയിനം (ടി ഇന്റു ഡി) തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു. ആവശ്യക്കാർ 2025 ഏപ്രിൽ 22 മുതൽ റേഷൻ കാർഡിൻ്റെ കോപ്പി സഹിതം കേന്ദ്രത്തിൽ എത്തണം. സമയം രാവിലെ 9.30 മുതൽ വൈകീട്ട് നാല് വരെ. തെങ്ങിൻ തൈ ഒന്നിന് 325 രൂപ. ഫോൺ – 0467 2260632, 8547891632.