Menu Close

കര്‍ഷകതൊഴിലാളി ക്ഷേമനിധി സിറ്റിങ് 5 മുതല്‍

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നതിന് 2024 മാര്‍ച്ച് 5 മുതല്‍ തൃശ്ശൂരിലെ വിവിധ പഞ്ചായത്തുകളില്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സിറ്റിങ് നടത്തും.

സിറ്റിങ് നടത്തുന്ന തീയതിയും ഗ്രാമപഞ്ചായത്തും
2024 മാര്‍ച്ച് 5ന് വല്ലച്ചിറ
2024 മാര്‍ച്ച് 7ന് മാള
2024 മാര്‍ച്ച് 12ന് മറ്റത്തൂര്‍
2024 മാര്‍ച്ച് 14ന് എരുമപ്പെട്ടി
2024 മാര്‍ച്ച് 16ന് കുഴൂര്‍
2024 മാര്‍ച്ച് 19ന് കാട്ടാക്കാമ്പാല്‍
2024 മാര്‍ച്ച് 21ന് പോര്‍ക്കുളം
2024 മാര്‍ച്ച് 23ന് മുണ്ടത്തിക്കോട്
2024 മാര്‍ച്ച് 26ന് തെക്കുംകര

24 മാസത്തില്‍ കൂടുതലുള്ള അംശാദായ കുടിശ്ശിക സിറ്റിങില്‍ സ്വീകരിക്കില്ല. അംശാദായം ഓണ്‍ലൈന്‍ മുഖേന അടയ്ക്കുന്നതിനാല്‍ അംഗങ്ങളുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകളും ഫോണ്‍ നമ്പറും ഹാജരാക്കേണ്ടതാണ്.