Menu Close

കാർഷിക ദുരന്തനിവാരണ ഹെൽപ്‌ലൈൻ നമ്പറുകൾ

മഴ, വെള്ളപ്പൊക്കം, ശക്തമായ കാറ്റ്, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ മൂലം കാർഷിക മേഖലയിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ കർഷകർക്ക് അതത് ജില്ലകളിലെ കൺട്രോൾ റൂമുകളിൽ അറിയിക്കാവുന്നതാണ്. ലഭിക്കുന്ന പരാതികളും വിവരങ്ങളും അതിവേഗം ബന്ധപ്പെട്ട കൃഷി ഓഫീസുകൾക്ക് കൈമാറി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. ഇതോടനുബന്ധിച്ച്, എയിംസ് (AIMS) പോർട്ടൽ മുഖേന കർഷകർ സമർപ്പിക്കുന്ന അപേക്ഷകളുടെയും നഷ്ടപരിഹാര നടപടികളുടെയും പുരോഗതി തത്സമയം നിരീക്ഷിക്കാൻ കഴിയുന്ന ഡാറ്റാബേസും സജ്ജീകരിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കർഷകർക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. തിരുവനന്തപുരം – 9383470086, കൊല്ലം – 9383470318, ആലപ്പുഴ – 9383470561, കോട്ടയം i/c -99383470704, പത്തനംതിട്ട – 9383470499, എറണാകുളം – 9383471150, ഇടുക്കി – 9383470821, തൃശ്ശൂർ – 9383473242, പാലക്കാട്- 9383471457, മലപ്പുറം – 9383471618, കോഴിക്കോട് – 9383471779, വയനാട് – 9383471912, കണ്ണൂർ – 9383472028, കാസർഗോഡ് – 9383471961.