കര്‍ഷകര്‍ക്ക് കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ വഴി കൃഷി നാശനഷ്ടങ്ങള്‍ക്ക് ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കാം. അതിനായി എയിംസ് പോര്‍ട്ടലില്‍ (www.aims.kerala.gov.in) ലോഗിന്‍ ചെയ്ത് കൃഷിഭൂമിയുടെയും, നാശനഷ്ടം സംഭവിച്ച കാര്‍ഷിക വിളകളെയും സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്ത് കൃഷിഭവനുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aims.kerala.gov.in, www.keralaagriculture.gov.in വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കണം.
കൃഷി നാശനഷ്ടങ്ങള്‍ക്കുള്ള ധനസഹായത്തിന് ഓൺലൈനായി അപേക്ഷിക്കാം
