Menu Close

കൃഷിനാശം: 15.26 ലക്ഷം വിതരണം ചെയ്തു

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ 110 ഹെക്ടര്‍ കൃഷി ഭൂമിയും അതിലെ കാര്‍ഷിക വിളകളും ദുരന്തത്തില്‍ നഷ്ടമായി. 265  കര്‍ഷകര്‍ക്ക് നാശനഷ്ട ഇനത്തില്‍ 15,26,180  രൂപ വിതരണം ചെയ്തു. കാര്‍ഷിക വികസന വകുപ്പിന്റെ കണക്ക് പ്രകാരം 65.78 കോടി രൂപയുടെ നാശനഷ്ടമാണ് മേഖലയില്‍ സംഭവിച്ചത്. കൃഷിഭൂമി നഷ്ടപ്പെട്ടവര്‍ ധനസഹായത്തിനായി നല്‍കിയ അപേക്ഷകള്‍ പരിശോധിച്ചാണ് നഷ്ടപരിഹാരത്തുക വിതരണം ചെയ്തത്. 54,07,417 രൂപ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.