Menu Close

പോഷകോദ്യാനങ്ങളൊരുക്കാൻ ‘അഗ്രി ന്യൂട്രി ഗാർഡൻ’

വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ ‘അഗ്രി ന്യൂട്രി ഗാർഡൻ’ പദ്ധതിക്ക് മേപ്പയ്യൂരിൽ 12ാം വാർഡിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്തു തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി രാജൻ നിർവഹിച്ചു. ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും പഴവർഗങ്ങളും ലഭ്യമാക്കിക്കൊണ്ട് പച്ചക്കറി സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ സൃഷ്ടിയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി അഞ്ചിനം പച്ചക്കറി വിത്തുകളാണ് കുടുംബശ്രീ അം​ഗങ്ങൾക്ക് വിതരണം ചെയ്തത്. കൂടാതെ ഫലവൃക്ഷതെെകളും നട്ടുപിടിപ്പിക്കും.