കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം, വെള്ളായണി കാര്‍ഷികകോളേജിലെ നാലാംവര്‍ഷ കാര്‍ഷികബിരുദ വിദ്യാര്‍ത്ഥികളുടെ ഗ്രാമീണ അവബോധ പ്രവര്‍ത്തിപരിചയപരിപാടിയായ ഹരിതാരവത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ ബ്ലോക്കുതല അഗ്രിക്ലിനിക്കുകള്‍ സംഘടിപ്പിക്കുന്നു. 2024 മാര്‍ച്ച് 12ന് എന്നിവിടങ്ങളിലാണ് ക്യാമ്പ്. രാവിലെ 9.30 ന് ക്ലിനിക്കുകള്‍ ആരംഭിക്കും.
വിളകളിലെ രോഗ – കീട നിര്‍ണയം, നിയന്ത്രണം, പ്രതിവിധികള്‍, വിത്ത് -നടീല്‍വസ്തുക്കളുടെ വില്‍പ്പന, കൃഷിയിടസന്ദര്‍ശനം, കാര്‍ഷികപ്രദര്‍ശനം, പ്രവര്‍ത്തിപരിചയ പരിപാടി, മൊബൈല്‍ മണ്ണുപരിശോധന തുടങ്ങിയവ ഇതിനോടാനുബന്ധിച്ച് ഉണ്ടായിരിക്കും. ഈ പ്രദേശങ്ങളിലെ താല്പര്യമുള്ള കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടത്തിലെ രോഗ-കീടബാധയുടെ ലക്ഷണങ്ങളുള്ള വിളകളുടെ സാമ്പിളുകളുമായെത്തി സംശയനിവാരണം വരുത്താവുന്നതാണ്.