ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായുളളിടത്തുനിന്ന് അവയെ ആകര്‍ഷിച്ചു പിടിക്കുവാനായി
വൈകുന്നേരങ്ങളില്‍ നനഞ്ഞ ചണച്ചാക്കുകളില്‍ കാബേജ്, കോളിഫ്ലവര്‍, പപ്പായ എന്നിവയുടെ
ഇലകള്‍ നിറച്ചു വീടിനു ചുറ്റും വെക്കുക. ഇവയില്‍ വന്നിരിക്കുന്ന ഒച്ചുകളെ 200 ഗ്രാം ഉപ്പ് ഒരുലിറ്റര്‍
വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തയ്യാറാക്കിയ ലായനിയില്‍ ഇട്ടു നശിപ്പിക്കുക.
വിളകളില്‍ ഇരിക്കുന്ന ഒച്ചുകളെ നശിപ്പിക്കാനായി 0.3 ശതമാനം വീര്യമുള്ള തുരിശ് (3 ഗ്രാം
കോപ്പര്‍ സള്‍ഫേറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍) ലായനി തളിക്കുക. തുരിശ് ലായനിയുടെ വീര്യം യാതൊരു
കാരണവശാലും അധികമാകരുത്. അത് വിളകള്‍ക്ക് പൊളളലും ക്ഷീണവുമുണ്ടാക്കും.
(ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ)