കേരള സർക്കാർ ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള എറണാകുളം ജില്ലയിലെ മത്സ്യ ഫാമുകള്‍ക്കും ഹാച്ചറികള്‍ക്കും 2024-25 വർഷത്തെ ലൈസന്‍സ് പുതുക്കുന്നതിന് (കുടിശ്ശിക ഉള്‍പ്പെടെ) അദാലത്ത് സംഘടിപ്പിക്കുന്നു.
2024 മാർച്ച് 18 ന് – രാവിലെ 11 മുതല്‍ 4 വരെ ഈസ്റ്റ് കടുങ്കലൂർ യു.സി കോളേജിന് സമീപത്തുള്ള നിഫാം ആലുവ
2024 മാർച്ച് 19 ന് രാവിലെ 11 മുതല്‍ 4 വരെ എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്.
അദാലത്തില്‍ പങ്കെടുക്കുന്നവർ ഫാം/ഹാച്ചറിയുടെ രജിസ്ട്രേന്‍ സർട്ടിഫിക്കറ്റിന്റെ കോപ്പിയും, മുന്‍ വർഷത്തെ ലൈസന്‍സ് കോപ്പിയും ഹാജരാക്കേണ്ടതാണ്.
ഫോൺ – 8304952394 (അദാലത്ത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും, ലൈസന്‍സ് ഫീസ് സംബന്ധിച്ച വിവരങ്ങള്‍ക്കും)