Menu Close

മത്സ്യത്തൊഴിലാളികള്‍ക്ക് അപകടഇന്‍ഷുറന്‍സ് പദ്ധതി

മത്സ്യത്തൊഴിലാളികള്‍ക്കായി മത്സ്യഫെഡ് നടപ്പിലാക്കുന്ന അപകടഇന്‍ഷുറന്‍സ് പദ്ധതിയില്‍ 18 നും 70 നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് അംഗങ്ങളാകാവാം. ഇന്‍ഷുറന്‍സ് പരിരക്ഷ 10 ലക്ഷം രൂപയാണ്. അപകടമോ മരണമോ, അപകടത്തെ തുടര്‍ന്ന് സ്ഥിര അംഗവൈകല്യമോ സംഭവിക്കുന്നവര്‍ക്ക് നിബന്ധനകള്‍ക്കുവിധേയമായി 10,00,000 രൂപ (ആകെ പത്ത് ലക്ഷം രൂപ) വരെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. അപകടമരണം സംഭവിക്കുകയാണെങ്കില്‍ മരണാനന്തര ചെലവിലേയ്ക്കായി അയ്യായിരം രൂപയും വിദ്യാഭ്യാസ ആവശ്യത്തിന് 25 വയസ്സിന് താഴെ പ്രായമുള്ള മക്കള്‍ക്ക് ഒറ്റത്തവണത്തേയ്ക്ക് ഒരു ലക്ഷം രൂപ വരെയും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. മത്സ്യതൊഴിലാളി സഹകരണ സംഘങ്ങളില്‍ 509 രൂപ പ്രീമിയം നല്‍കി 2024 മെയ് 31 വരെ ഇന്‍ഷുറന്‍സില്‍ അംഗങ്ങളാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഫെഡ് ജില്ലാ ഓഫീസുമായോ, ക്ലസ്റ്റര്‍ പ്രൊജക്ട് ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ – 9526041192, 9526041361, 9526041314, 9526041321.