ക്ഷീര വികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കണ്ട്രോള് വിഭാഗത്തിന്റെയും കുന്നപ്പിള്ളി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒരു പാല്‍ഗുണ നിയന്ത്രണ ബോധവല്‍ക്കരണ പരിപാടി കുന്നപ്പിള്ളി ക്ഷീരോല്പാദക സഹകരണ സംഘം ആപ്കോസ് ഹാളില്‍ വച്ച് 2024 ജനുവരി 19ന് നടത്തുന്നു. ശുദ്ധമായ പാല് ഉല്പാദനം കര്‍ഷകര്‍ അറിയേണ്ടത്, ശാസ്ത്രീയ പശു പരിപാലനം, ക്ഷീര ഗ്രാമം പദ്ധതിയും മറ്റ് ആനുകൂല്യങ്ങളും എന്നീ വിഷയങ്ങളില്‍ ക്ഷീരവികസന വകുപ്പിലെ സാങ്കേതിക വിദഗ്ധര്‍ പരിപാടിയില്‍ ക്ലാസ്സുകള്‍ നയിക്കുന്നതാണ്. ഈ പരിപാടിയിലൂടെ ക്ഷീര കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാലിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ശാസ്ത്രീയ വശങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നു.
ഒരു പാല്‍ഗുണ നിയന്ത്രണ ബോധവല്‍ക്കരണ പരിപാടി
