നീരു വലിച്ചു കുടിക്കുന്നതു മൂലം ചെടി മഞ്ഞളിച്ച് നശിച്ചു പോകുന്നതാണ് മീലിമൂട്ടയുടെ ലക്ഷണം. ഈ പ്രാണികൾ വിസർജ്ജിക്കുന്ന ദ്രാവകത്തിൽ കറുത്ത പൂപ്പലും കാണാം.
ഇവയെ നിയന്ത്രിക്കാനായി
കീടബാധയുള്ള ചെടികളും ചെടികളുടെ ഭാഗങ്ങളും മുറിച്ചുമാറ്റി നശിപ്പിക്കുക.
വേപ്പെണ്ണ 20 ml + വെളുത്തുള്ളി 20g + 5g സോപ്പ് 1 ലിറ്റർ വെള്ളത്തിൽ കലർത്തി നന്നായി യോജിപ്പിച്ച് തളിക്കുക .
വെർട്ടിസീലിയം ലെക്കാനി എന്ന മിത്ര കുമിൾ 20gm/5 ml 1 ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.
പരാന്നഭോജി കടന്നലുകൾ, ലേഡിബേർഡ് മുതലായവ ഇവയുടെ പ്രകൃതിയിലെ ശത്രുക്കളാണ്. അവയുടെ വ്യാപനം തടസപ്പെടുത്താതിരിക്കുക.
ക്വിനാല്‍ഫോസ് (എക്കാലക്സ് 2 മി.ലി./ ലി) അല്ലെങ്കിൽ ഡൈമെത്തോയേറ്റ് (റോഗര്‍ 1.5 മി.ലി./ ലി ) അല്ലെങ്കിൽ ക്ലോര്‍പൈറിഫോസ് (2 മി.ലി. / ലി) കലക്കി തളിക്കുക (ഇവയിലേതെങ്കിലും ഒന്ന്)