കാർഷിക മേഖലയിലെ ഒരുലക്ഷം യുവജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന പ്രത്യേക തൊഴിൽദാന പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി AIMS പോർട്ടലിലെ രജിസ്ട്രേഷൻ നടപടികൾ 2026 ഒക്ടോബർ 31-നകം പൂർത്തിയാക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യാത്ത അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ കാലതാമസം നേരിടാൻ സാധ്യതയുള്ളതിനാൽ എല്ലാ അംഗങ്ങളും അടിയന്തരമായി രജിസ്ട്രേഷൻ ഉറപ്പാക്കണമെന്ന് കൃഷി ഡയറക്ടറേറ്റ് അറിയിച്ചു. കൃഷിവകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ AIMS-ൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത നിലവിലുള്ള പദ്ധതി അംഗങ്ങൾ എത്രയും വേഗം അതാത് കൃഷിഭവനുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങളും രേഖകളും നൽകി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
കാർഷിക തൊഴിൽദാന പദ്ധതി: ആനുകൂല്യങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധം