കർഷകർക്കും കാർഷിക സംരംഭങ്ങൾക്കും കാർഷിക അടിസ്ഥാന സൗകര്യ വികസന വായ്പപദ്ധതിയിലേക്ക് 2027 മാർച്ച് 31 വരെ അപേക്ഷിക്കാം. രണ്ടു കോടി രൂപവരെയുള്ള വായ്പകൾ പരമാവധി ഏഴു വർഷ കാലയളവിലേക്ക് ആറുശതമാനം പലിശ നിരക്കിൽ ലഭ്യമാകും. കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, സംസ്കരണം, മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ നിർമാണം, ശീതീകരണ ശൃംഖല, കാർഷിക യന്ത്രവൽക്കരണം, ഡ്രോൺ സേവന കേന്ദ്രങ്ങൾ കാർഷിക ലോജിസ്റ്റിക്സ് തുടങ്ങിയ പദ്ധതികൾക്ക് ധനസ ഹായം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.agriinfra.dac.gov.in. എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ 8921540233 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
വായ്പ അപേക്ഷിക്കാം