Menu Close

കണ്ണാറയിൽ വാഴകർഷകർക്കായി പ്രദർശന–വിൽപ്പന മേള

കേരള  കാർഷിക സർവകലാശാലയുടെ കീഴിലുള്ള കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ “വാഴ നടും കാലമായി 2026” എന്ന പരിപാടിയുടെ ഭാഗമായി പ്രദർശന വില്പന മേള 2026 ഒക്ടോബർ 8, 9 (വ്യാഴം, വെള്ളി) തീയതികളിൽ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ വച്ച് നടത്തുന്നു. രാവിലെ 10 മുതൽ വൈകിട്ട് 4:30 വരെ മേള സംഘടിപ്പിച്ചിരിക്കുന്നത്.  മേളയിൽ വാഴക്കർഷകർക്ക് ആവശ്യമായ ഗുണമേന്മയുള്ള നല്ലയിനം വാഴത്തൈകൾ, ജീവാണുവളങ്ങൾ, ജൈവ കീട-രോഗ നിയന്ത്രണോപാധികൾ, മറ്റ് ഉല്പാദന ഉപാധികൾ എന്നിവ ലഭ്യമാണ്. കൂടതൽ വിവരങ്ങൾക്കും വിവിധ ഉത്പന്നങ്ങൾ/ നടീൽ വസ്തുക്കൾ എന്നിവയുടെ ലഭ്യത അറിയുവാനുമായി 0487-2699087/ 9778760551 എന്ന നമ്പറിൽ ബന്ധപ്പെടുക.