വിത കഴിഞ്ഞ 40 ദിവസത്തിന് മുകളിൽ പ്രായമായ തകഴി, നെടുമുടി, അമ്പലപ്പുഴ നോർത്ത് കൃഷിഭവനുകളുടെ പരിധിയിലുള്ള ചില പാടശേഖരങ്ങളിൽ മുഞ്ഞയുടെ സാന്നിധ്യം കാണുന്നു. പകൽ സമയത്തെ കഠിന ചൂടും, രാത്രിയിലെ തണുപ്പുമായ കാലാവസ്ഥയിൽ മുഞ്ഞ കൂടുതലായി പകരാനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ മിക്കയിടങ്ങളിലും മുഞ്ഞയുടെ മുട്ടകളെ ആഹാരമാക്കുന്ന മിറിഡ് ചാഴികൾ കാണപ്പെടുന്നു. ഈ സാഹചര്യത്തിൽ കർഷകർ വളരെ കരുതലോടുകൂടിയിരിക്കണം സാങ്കേതിക നിർദ്ദേശ പ്രകാരമല്ലാതെ ഒരു കീടത്തിനെതിരെയും രാസകീടനാശീനികൾ പ്രയോഗിക്കരുത്. കൃഷിയിടത്തിൽ പ്രയോഗിക്കുന്ന ഏതോരു കീടനാശീനിയും തുടർന്ന് മുഞ്ഞയുടെ വർദ്ധനവിന് കാരണമാകുമെന്നതിനാൽ, കർഷകർ ഈ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം.
ഈ സാഹചര്യത്തിൽ കർഷകർ അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- മുഞ്ഞ കൂടുതാലായി കാണപ്പെടുന്ന പാടശേഖരങ്ങളിൽ വെള്ളം കയറ്റിയിറക്കിയതിനുശേഷം കൃഷി ഓഫീസറുടെ നിർദ്ദേശ പ്രകാരമുള്ള കീടനാശീനി മാത്രമേ ഉപയോഗിക്കാവൂ. മുഞ്ഞയ്ക്ക് കീടനാശിനി തളിക്കുമ്പോൾ നെൽച്ചെടിയുടെ ചുവട്ടിൽ വീഴുന്ന വിധം വേണം സ്പ്രേ ചെയ്യേണ്ടത്.
- നിലവിൽ മുഞ്ഞ കാണാത്ത പാടശേഖരങ്ങളിൽ മുഞ്ഞയ്ക്കെതിരെ ഇപ്പോൾ കീടനാശിനിപ്രയോഗം ആവശ്യമില്ല.
- മഴ മാറി ചൂട് അമിതമായി നിൽക്കുന്ന സാഹചര്യത്തിൽ മുഞ്ഞയുടെ ആക്രമണം സാധാരണയായി ഉണ്ടാകാറുണ്ട്. കർഷകർ ജാഗ്രത പുലർത്തേണ്ടതും നിരന്തരം നെൽച്ചെടിയുടെ ചുവട്ടിൽ പരിശോധന നടത്തേണ്ടതുമാണ്.
- അനാവശ്യമായി മിത്ര കീടങ്ങളെ കൂടി നശിപ്പിക്കുന്ന കീടനാശീനിപ്രയോഗം നടത്തുന്നത് മുഞ്ഞബാധ രൂക്ഷമാകാൻ കാരണമാകും. അവധി ദിവസങ്ങളിലും കർഷകർക്ക് അന്വേഷണങ്ങൾക്ക് അതാത് കൃഷിഭവനുകളിലെ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.