Menu Close

അരൂരിൽ കർഷക ആഴ്ചച്ചന്ത പുനരാരംഭിച്ചു

അരൂർ പഞ്ചായത്തിലെ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാനുള്ള അവസരം പുനരാരംഭിച്ചു. കൃഷിഭവന്റെ നേതൃത്വത്തിലുള്ള ആഴ്ചച്ചന്തയ്ക്ക് 17.09.2026 വ്യാഴാഴ്ച മുതൽ തുടക്കമായി. ഇനി മുതൽ എല്ലാ വ്യാഴാഴ്ചകളിലും പഞ്ചായത്തുവളപ്പിൽ ചന്ത പ്രവർത്തിക്കും. രാവിലെ 10.30 മുതൽ 11.30 വരെയാണ് പ്രവർത്തനസമയം. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ നേരിട്ട് എത്തിച്ച് വിൽപ്പന നടത്താം. കുടുതൽ വിവരങ്ങൾക്കും കൃഷിഭവനിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനുമായി 9383470586 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.