കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വിപണി ഇടപെടലിന്റെ ഭാഗമായി സംഘടിപ്പിക്കിക്കുന്ന ഓണസമൃദ്ധി കർഷകച്ചന്തകൾ ചാത്തന്നൂർ ബ്ലോക്കിൽ, ചിറക്കര, കല്ലുവാതുക്കൽ, ആദിച്ചനല്ലൂർ, നെടുമ്പന, പരവൂർ, പൂതക്കുളം കൃഷിഭവനുകൾ 2026 ഓഗസ്റ്റ് 22 മുതൽ 25 വരെ നടത്തുന്നു. കർഷകരിൽ നിന്നും വിപണി വിലയേക്കാൾ 10 % കൂടിയ വിലയ്ക്ക് ഉൽപ്പന്നങ്ങൾ ശേഖരിക്കുകയും വിപണി വിലയേക്കാൾ 30% കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. ഈ വർഷം, കർഷക രജിസ്‌ട്രേഷൻ പോർട്ടൽ ആയ “കതിർ” ആപ്പ് രജിസ്‌ട്രേഷൻ ഉള്ള കർഷകരിൽ നിന്ന് മാത്രമാണ് ഓണച്ചന്തയ്ക്ക് ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നത്. വിപണനത്തിന് UPI പേയ്മെന്റ് സംവിധാനവും ഓൺലൈൻ ബില്ലിംഗ് സംവിധാനവും ഏർപ്പെടിത്തിയിട്ടൂണ്ട്. കർഷക ചന്തയ്ക്ക് ഉൽപ്പന്നങ്ങൾ നൽകാനുള്ള കർഷകർ മുൻകൂട്ടി “കതിർ” ആപ്പ് രജിസ്‌ട്രേഷൻ ചെയ്യേണ്ടതും ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ കൃഷിഭവനിൽ 21.08.2026 ന് തന്നെ അറിയിക്കേണ്ടതുമാണെന്ന് ചാത്തന്നൂർ കൃഷി അസ്റ്റ്ന്റ് ഡയറക്ടർ അറിയിച്ചു. ബന്ധപ്പെടെണ്ട ഫോൺ നമ്പർ 9497780634.
ഓണസമൃദ്ധി കർഷകച്ചന്ത: കർഷകർക്ക് മികച്ച വില