Menu Close

കൃഷിനാശം റിപ്പോർട്ട് ചെയ്യാൻ ജില്ലാതല കൺട്രോൾ റൂമുകൾ

സംസ്ഥാനത്ത് തുടരുന്ന മഴയും പ്രതികൂല കാലാവസ്ഥയെയും തുടർന്നുണ്ടാകുന്ന കാർഷിക വിളനാശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കൃഷി വകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. മഴക്കെടുതി മൂലമുണ്ടാകുന്ന കൃഷിനാശം സംബന്ധിച്ച വിവരങ്ങൾ കർഷകർക്ക് അതാത് ജില്ലകളിലെ കൺട്രോൾ റൂമുകളിൽ അറിയിക്കാവുന്നതാണ്. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട അടിയന്തര സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സാങ്കേതിക നിർദേശങ്ങൾ നൽകുന്നതിനും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. കൃഷിനാശത്തിന് ധനസഹായം ലഭിക്കുന്നതിനായി കർഷകർക്ക് കൃഷി വകുപ്പിന്റെ AIMS പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇതിനായി www.aims.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് കൃഷിഭൂമിയുടെയും നാശനഷ്ടം സംഭവിച്ച വിളകളുടെയും വിവരങ്ങൾ രേഖപ്പെടുത്തി ബന്ധപ്പെട്ട കൃഷിഭവനിലേക്ക് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് www.aims.kerala.gov.in, www.keralaagriculture.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുകയോ ബന്ധപ്പെട്ട ജില്ലാതല കൺട്രോൾ റൂമുകളിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് കൃഷി ഡയറക്ടറേറ്റ് അറിയിച്ചു.

ജില്ലയുടെ പേര് ബന്ധപ്പെടേണ്ട നമ്പറുകൾ

1 തിരുവനന്തപുരം 9383470086/ 9383470700

2 കൊല്ലം 9383470318/ 9383470770

3 ആലപ്പുഴ 9383470561/ 9383471108

4 കോട്ടയം i/c 9383470704/ 9383471300

5 പത്തനംതിട്ട 9383470499/ 9383470900

6 എറണാകുളം 9383471150/ 9383471500

7 ഇടുക്കി 9383470821/ 9383471400

8 തൃശ്ശൂർ 9383473242/ 9383471600

9 പാലക്കാട് 9383471457/ 9383471700

10 മലപ്പുറം 9383471618 / 9383471800

11 കോഴിക്കോട് 9383471779/ 9383471900

12 വയനാട് 9383471912/ 9383472442

13 കണ്ണൂർ 9383472028/ 9383472300

14 കാസർഗോഡ് 9383471961/ 9383472400