കോട്ടയം ജില്ലയിലെ റബ്ബർബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ. ആർ.റ്റി.) നടത്തുന്ന വിവിധ നൈപുണ്യവികസന കോഴ്സുകളെക്കുറിച്ചും അവയുടെ ജോലി സംബന്ധമായ സാധ്യതകളെക്കുറിച്ചും അറിയാൻ റബ്ബർബോർഡ് കോൾസെന്ററിൽ വിളിക്കാം. ഇതു സംബന്ധമായ ചോദ്യങ്ങൾക്ക് എൻ.ഐ.ആർ.റ്റി. – യിലെ ഡെപ്യൂട്ടി ഡയറക്ടർ (ആർ.ഐ.ഡി.റ്റി.) പ്രദീപ് കുമാർ പി. ജോയ് നാളെ ( ജൂലൈ 29) രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ 0481-2576622 എന്ന കോൾസെന്റർ നമ്പറിലൂടെ മറുപടി നൽകുന്നു.
റബ്ബർബോർഡ് കോൾസെന്ററിൽ സംശയനിവാരണം