കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ ചിങ്ങം ഒന്ന് കർഷകദിനാചരണത്തിന്റെ ഭാഗമായി മരട് നഗരസഭയും കൃഷിഭവനും സംയുക്തമായി വിവിധ വിഭാഗങ്ങളിൽ കർഷകർക്ക് പുരസ്കാരങ്ങൾ നൽകും. ജൈവകൃഷി, വനിത, വിദ്യാർഥി, യുവ, മുതിർന്ന കർഷകൻ, എസ്സി എസ്ടി, ക്ഷീരം, പുഷ്പം, സമ്മിശ്രം, മട്ടുപ്പാവ് കൃഷി, വാഴക്കൃഷി, കൃഷി സംരംഭകത്വം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം. അപേക്ഷകൾ 2026 ജുലൈ 24 മുതൽ ഓഗസ്റ്റ് 4 വരെ മരട് കൃഷിഭവനിൽ നൽകാം. കൂടുതൽ വിവരങ്ങൾക്ക് 9383471163 എന്ന നമ്പറിൽ ബന്ധപ്പെടുക.
കർഷകദിനാഘോഷം: പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു