Menu Close

ഇഞ്ചിയിലെ പച്ചവാട്ടം: പ്രതിരോധ നടപടികൾ

ബാക്ടീരിയ മൂലമുണ്ടാകുന്ന വാട്ടരോഗം മഴക്കാലത്ത് ഇഞ്ചിയിൽ കണ്ടു വരുന്ന പ്രധാന രോഗമാണ്. ചെടികൾ പെട്ടെന്ന് വാടുകയും കടചീയുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷണം. ‘പച്ചവാട്ടം’ എന്നറിയപ്പെടുന്ന ഈ രോഗം നിയന്ത്രിക്കുന്നതിനായി ആദ്യം രോഗം ബാധിച്ചവ പിഴുത് മാറ്റിയശേഷം കുമ്മായം സെന്റൊന്നിന് 2.5 കിലോ വീതം ഇടണം എന്നിട്ട് ഒരാഴ്ച്ച കഴിഞ്ഞ് 1 കിലോഗ്രാം സ്യൂഡമോണാസ് 20 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കിൽ 20 കിലോ മണലുമായി ചേർത്ത് രോഗം ബാധിച്ച തടങ്ങളിലും അതിനു ശേഷം ചുറ്റുമുള്ള തടങ്ങളിലും ഇട്ട് കൊടുക്കണം.