Menu Close

കമുക് തോട്ടത്തിൽ കീട–രോഗ നിയന്ത്രണവും ജലസേചനവും

കുരുത്തോലച്ചാഴി, മഞ്ഞളിപ്പ് മുതലായ കീട-രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക. മഞ്ഞളിപ്പ് കാണുകയാണെങ്കിൽ വിദഗ്ദ്‌ധ ഉപദേശം തേടി നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്. തെക്കൻ വെയിലിൽ നിന്നുള്ള സൂര്യാഘാതം തടയുന്നതിനായി കമുകിൻ തടിയിൽ വെള്ള പൂശുകയോ കമുകിൻ പോളകൾ കൊണ്ട് പൊതിയുകയോ ചെയ്യണം. തോട്ടങ്ങളിൽ 3-5 ദിവസം ഇടവിട്ട് മരമൊന്നിന് 175 ലിറ്റർ എന്ന തോതിൽ ജലസേചനം നൽകുക.