Menu Close

ഉഷ്ണതരംഗം: കൃഷിയിൽ മുൻകരുതൽ ആവശ്യമാണ്

കേരളത്തിൽ താപനില ഉയർന്നു തന്നെ നിൽക്കുകയാണ്. കേരളത്തിൽ അപൂർവ്വമായി സംഭവിക്കുന്ന ഉഷ്ണതരംഗം പാലക്കാട് ജില്ലയിലും തൃശ്ശൂർ ജില്ലയിലും റിപ്പോർട്ട് ചെയ്ത് കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ മെയ് ആദ്യ വാരം വരെ ചൂടും ആർദ്രതയും കൂടി നിൽക്കുന്ന അന്തരീക്ഷാവസ്ഥ തുടരാനാണ് സാധ്യത. ഈ പശ്ചാത്തലത്തിൽ കാർഷികരംഗത്ത് അനുവർത്തിക്കാവുന്ന മുൻകരുതലുകളും പരിപാലന മുറകളും പ്രതിപാദിക്കുന്നു.കാർഷിക പ്രവർത്തനങ്ങൾ പകൽ 12 മുതൽ 3 വരെയുളളസമയത്ത് ഒഴിവാക്കേണ്ടതാണ്. രാസകീടനാശിനികൾ ഒരു കാരണവശാലും ഈ സമയത്ത് പ്രയോഗിക്കാൻ പാടുളളതല്ല.