വെള്ളാനിക്കര കേരള കാർഷിക സർവ്വകലാശാലയിൽ ഡ്രോൺ പൈലറ്റ് പരിശീലനത്തിന് അപേക്ഷിക്കാം. കാർഷിക മേഖലയിലെ ഡ്രോൺ സാധ്യതകൾ, സ്മാർട്ട് കൃഷി രീതികൾ എന്നിങ്ങനെ പുതുമയുള്ള കാർഷിക ആശയങ്ങൾ സംരംഭമാക്കി മാറ്റുന്നതിനായി അഗ്രി ബിസിനസ് ഇൻക്യുബേറ്ററിലെ റാഫ്താർ പദ്ധതിയിലേക്ക് ഏപ്രിൽ 15 മുതൽ മെയ് 15 വരെ അപേക്ഷിക്കാം. കേരള കാർഷിക സർവ്വകലാശാലയിലെ അഗ്രി ബിസിനസ് ഇൻക്യൂബേറ്ററും മോധ എയ്റോ അക്കാദമി പ്രൈവറ്റ് ലിമിറ്റഡും സം യുക്തമായാണ് ഡ്രോൺ പൈലറ്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. കാർഷിക ഡ്രോണുകൾക്കുപരി നിരീക്ഷണത്തിനും വിള ഇൻഷുറൻസിനുമുള്ള മിനിഡ്രോണുകളുടേയും പരിശീലനവും സർവ്വകലാശാലയിലെ ഡ്രോൺ പൈലറ്റ് പരിശീലന കേന്ദ്രം നൽകുന്നു. കേരള കാർഷിക സർവ്വകലാശാലയിലെ അഗ്രിബിസിനസ്സ് ഇൻക്യുബേറ്ററിലെ സേവനങ്ങൾ ലഭ്യമാകുന്നതിനും ഡ്രോൺ പൈലറ്റ് പരിശീലനത്തിനും മറ്റ് സംരംഭകത്വ വികസനപരിശീലനങ്ങൾക്കുമായി ഡോ. കെ.പി സുധീർ അഗ്രിബിസിനസ്സ് ഇൻക്യുബേറ്റർ മേധാവി കാർഷിക എഞ്ചിനീയറിംഗ് വിഭാഗം, കാർഷിക കോളേജ് കേരള കാർഷിക സർവ്വകലാശാല വെള്ളാനിക്കര, തൃശ്ശൂർ – 680 656 എന്ന വിലാസത്തിലോ, 9778436265/0487 2438332 എന്നീ ഫോൺ നമ്പറുകളിലോ Email: cohagengg@kau.in/rabi.kau.in എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
പരിശീലനത്തിന് അപേക്ഷിക്കാം