Menu Close

കുമിൾരോഗങ്ങൾ തടയാൻ ട്രൈക്കോഡെർമ്മ ചാണകം

വിവിധ കാർഷിക വിളകളെ ബാധിക്കുന്ന വാട്ട രോഗങ്ങൾ, വേര് ചീയൽ തുടങ്ങി മണ്ണിലൂടെ പകരുന്ന എല്ലാ കുമിൾ രോഗങ്ങളെയും പ്രതിരോധിക്കുന്നതിനായി മണ്ണിൽ ട്രൈക്കോഡെർമ്മ സമ്പുഷ്ടീകരിച്ച ചാണകം ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഉണങ്ങിയ ചാണകവും വേപ്പിൻ പിണ്ണാക്കും 9:1 എന്ന അനുപാതത്തിൽ (90 കിലോ ചാണകത്തിന് 10 കിലോ വേപ്പിൻപിണ്ണാക്ക് എന്ന തോതിൽ) 1-2 കിലോ ട്രൈക്കോഡെർമ്മയുമായി 25 % ഈർപ്പത്തിൽ കൂട്ടിക്കലർത്തി തണലുള്ള സ്ഥലത്ത് കൂനകൂട്ടിയിടുക. ചാക്കോ പ്ലാസ്റ്റിക് ഷീറ്റോ കൊണ്ട് കൂന മൂടുകയും വേണം. 4-5 ദിവസത്തിന് ശേഷം വെള്ളം തളിച്ച് കൂന ഇളക്കി വീണ്ടും മൂടിയിടുകയും ചെയ്യുക. 3 ദിവസം കഴിഞ്ഞു ഈ മിശ്രിതം വിളകൾക്ക് മണ്ണിൽ ചേർത്ത് നൽകാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *