Menu Close

കുരുമുളക് നഴ്സറി തയ്യാറാക്കുന്ന മാർഗങ്ങൾ

കുരുമുളക് – പരിചരണം – കുരുമുളക് നഴ്സറി തയ്യാറാക്കുന്നതിന് ഫെബ്രുവരി-മാർച്ച് മാസത്തിൽ ചെന്തലകൾ മുറിച്ചെടുത്ത് നടാം. ഇതിനായി, മണ്ണ്, മണൽ, കാലിവളം എന്നിവ 1:1:1 എന്ന അനുപാതത്തിൽ ചേർത്ത് പൊളിത്തീൻ കൂടുകൾ നിറയ്ക്കാം.18×12 സെന്റിമീറ്റർ വലുപ്പമുള്ള കവറുകളിൽ 15-20 തുളകൾ ഇട്ടുകൊടുക്കുക. ചെന്തലകളുടെ അഗ്രഭാഗത്തു നിന്നും കടഭാഗത്തു നിന്നും കുറച്ച് ഭാഗം മുറിച്ചുമാറ്റി 2 മുട്ടുകളുള്ള കഷണങ്ങളാക്കാം. ഇലകളുടെ കുറ്റി മാത്രം നിർത്തി, ഒരു കവറിൽ 3 മുതൽ 4 കമ്പുകൾ വരെ നടാം. ഉടൻ തന്നെ തണൽ നൽകുകയും പുതയിടുകയും അല്പം നനയ്ക്കുകയും ചെയ്യുക. 3 മാസമാകുമ്പോൾ മാറ്റി നടാവുന്നതാണ്.