കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഇ ലേണിംഗ് അഥവാ ഇ-പഠന കേന്ദ്രം വഴി “തേനീച്ച വളര്‍ത്തൽ” എന്ന വിഷയത്തിൽ ഹ്രസ്വകാല മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈൻ കോഴ്സ് (MOOC) ആരംഭിക്കുന്നു. 2025 ഡിസംബർ മാസം 5 ന് ക്ലാസ്സുകൾ ആരംഭിക്കും. 2025 ഡിസംബർ 15ന് ശേഷം പുതിയ രജിസ്ട്രഷേനുകൾ സ്വീകരികുന്നതല്ല. ഇരുപത് ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. കോഴ്സ് പൂര്‍ത്തീകരിക്കുമ്പോൾ പരീക്ഷ പാസ്സാവുന്ന പഠിതാക്കള്‍ക്ക് ഒരു നിശ്ചിത തുക അടയ്ക്കുന്ന മുറയ്ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. “തേനീച്ച വളര്‍ത്തൽ” എന്ന മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈൻ കോഴ്സിന്റെ (MOOC) കൂടുതല്‍ വിവരങ്ങള്‍ക്ക് celkau@gmail.com എന്ന ഇമെയില്‍ വഴി ബന്ധപ്പെടുക. സംശയ നിവാരണങ്ങള്‍ക്കായി 0487-2438567, 8547837256 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
തേനീച്ച വളര്‍ത്തൽ പരിശീലനം