തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പഞ്ചായത്തിലെ മുഴുവൻ വളർത്തുനായ്ക്കളെയും പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പു നടത്തുന്നതിനും ലൈസൻസ് എടുക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റ് നൽകുന്നതിനുമായി നാളെ 2025 സെപ്തംബർ 19-നു (19-9-2025) വാര്യക്കോണം അംഗനവാടി, ചന്ദ്രമംഗലം, അറവൻകോണം 20-9-2025 മണ്ണാംകോണം, എട്ടിരുത്തി, മുതയിൽ എന്നീ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നു. പ്രസ്തുത ക്യാമ്പുകളിൽ വെച്ച് നായ്ക്കൾക്ക് സൗജന്യ നിരക്കിൽ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നു. നായ ഒന്നിന് വാക്സിനേഷൻ ചാർജ്ജായി 55 രൂപ (രൂപ അൻപത്തിഅഞ്ച് മാത്രം) വീതം നൽകേണ്ടതാണെന്ന് കാട്ടാക്കട സീനിയർ വെറ്റിനറി സർജൻ അറിയിച്ചു.
പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പ്
