കേരള കാർഷിക സർവകലാശാലക്ക് കീഴിൽ മണ്ണുത്തി വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന ഫോറസ്ട്രി കോളേജിൽ സിൽവികൾച്ചർ & അഗ്രോ ഫോറസ്ട്രി എന്ന വിഷയത്തിൽ നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിലേക്ക് ഒരുവർഷത്തേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 44,100/- രൂപ. അപേക്ഷകൾ 22.09.2025, വൈകീട്ട് 5 മണിക്ക് മുൻപായി deanforestry@kau.in എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്. വിശദ വിവരങ്ങൾക്കും ആപ്ലിക്കേഷൻ ഫോം ലഭിക്കുന്നതിനും www.kau.in/announcement/32682 എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ നമ്പർ 0487 2438401.
അപേക്ഷകൾ ക്ഷണിച്ചു
