Menu Close

പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മാണ-പരിശീലന വികസനകേന്ദ്രത്തില്‍ 2025 സെപ്തംബര്‍ 9 മുതല്‍ 20 വരെ ‘ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കും. ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രത്തിലോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍, അതാത് ബ്ലോക്ക് ക്ഷീരവികസനഓഫീസര്‍മാര്‍ മുഖേനയോ ക്ഷീരകര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് അവസരം. 135 രൂപ രജിസ്‌ട്രേഷന്‍ ഫീസ്. സെപ്തംബര്‍ എട്ട് വൈകിട്ട് അഞ്ചിനകം 8089391209, 0476 2698550 നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കണം.