Menu Close

പരിശീലനം സംഘടിപ്പിക്കുന്നു

ക്ഷീര വികസന വകുപ്പിൻ്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 ആഗസ്റ്റ് മാസം 21, 22 തീയതികളിൽ 10 പശുക്കളിൽ കൂടുതൽ പശു വളർത്തുന്ന കർഷകർക്കും, നവീന സംരംഭകർക്കുമായി” എന്ന വിഷയത്തിൽ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 20/- രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഓരോ ദിവസവും 150/- രൂപ ദിനബത്തയും, ആകെ 100/- രൂപ യാത്രാബത്തയും നൽകുന്നതാണ്. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ പരിശീലനത്തിനെത്തുമ്പോൾ ആധാർ കാർഡിൻ്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിൻ്റെ പകർപ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 2025 ആഗസ്റ്റ് 20-ാo തീയതി വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി ഈ പരിശീലന കേന്ദ്രത്തിൽ ഫോൺ മുഖേനയോ, നേരിട്ടോ ബുക്ക് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നം : 0471 – 2440911. മേൽവിലാസം : ക്ഷീരപരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം. പി.ഒ., തിരുവനന്തപുരം. 695004. Email ID:principaldtctvm@gmail.com