കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 ആഗസ്റ്റ് 18 മുതൽ 22 വരെ തീയതികളിൽ “ശാസ്ത്രീയ പശു പരിപാലനം ” എന്ന വിഷയത്തിൽ അഞ്ചു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ 2025 ആഗസ്റ്റ് 18 രാവിലെ 10 മണിക്ക് കോട്ടയം (Manorama Junction ന് സമീപം) ഈരയിൽക്കടവിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ എത്തി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് 20 രൂപ.പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം, ദിനബത്ത,അർഹമായ യാത്രാബത്ത എന്നിവ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0481-2302223, 9446533317.
‘പശു പരിപാലനം’ പരിശീലനം
