Menu Close

പശുപരിപാലന പരിശീലനം

ക്ഷീരവികസന വകുപ്പിൻ്റെ തിരുവനന്തപുരം, പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 ആഗസ്റ്റ് 04 മുതൽ 08 വരെ “ശാസ്ത്രീയമായ പശുപരിപാലനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 20/- രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഓരോ ദിവസവും 150/- രൂപ ദിനബത്തയും, 100/- രൂപ യാത്രാബത്തയും നൽകുന്നതാണ്. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ പരിശീലനത്തിനെത്തുമ്പോൾ ആധാർ കാർഡിൻ്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിൻ്റെ പകർപ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇന്ന് (2025 ആഗസ്റ്റ് 2 ന്) വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി ഈ പരിശീലന കേന്ദ്രത്തിൽ ഫോൺ മുഖേനയോ, നേരിട്ടോ ബുക്ക് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നം : 0471 – 2440911 മേൽവിലാസം : ക്ഷീരപരിശീലന കേന്ദ്രം പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം.പി.ഒ., തിരുവനന്തപുരം -695004, Email ID:principaldtctvm@gmail. Com