Menu Close

പി.എം. കിസാൻ 20-ാം ഗഡുവിതരണം

ചെറുകിടനാമമാത്ര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാൻ നിധി (പി.എം. കിസാന്‍) എന്ന കേന്ദ്രാവിഷ്കൃത പദ്ധതി, 100% കേന്ദ്രവിഹിതത്തോടെ 2018-19 സാമ്പത്തിക വർഷത്തിൽ  2018 ഡിസംബര്‍ മാസം ഒന്നാം തീയ്യതി   മുതല്‍ നടപ്പിലാക്കി വരുന്നു. പി.എം. കിസാന്‍ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കർഷകരുടെ വാങ്ങൽ ശേഷി ഉയർത്തുന്നതിനും മെച്ചപ്പെട്ട കാർഷിക ഉത്പാദന ഉപാധികൾ ഉപയോഗിക്കുന്നതിന് കർഷകരെ പ്രാപ്‌തരാക്കുന്നതിനും, വായ്പാ കെണികളിൽ നിന്നും കർഷകരെ രക്ഷിക്കുന്നതിനും ലക്ഷ്യമിടുന്നു. പി.എം.കിസാൻ പദ്ധതിയുടെ 20-ാം ഗഡു വിതരണം ഇന്ത്യ ഗവൺമെൻ്റിലെ കൃഷി, കർഷക ക്ഷേമ മന്ത്രാലയവും ഉത്തർപ്രദേശ്സർക്കാർ കൃഷി വകുപ്പും ചേർന്ന് 2025 ആഗസ്റ്റ് 02-ന് ഉത്തർപ്രദേശിലെവാരണാസിയിൽസംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ച് ബഹു. പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും. തദ്ദിവസം ഇന്ത്യയൊട്ടാകെ പി.എം. കിസാൻ ദിവസ് ആയി ആചരിക്കുവാൻ കേന്ദ്ര ഗവണ്മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പരിപാടികൂടുതൽ ശ്രദ്ധേയമാക്കുന്നതിന്, എല്ലാ കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും (KVKs) സമാന്തര പരിപാടികൾസംഘടിപ്പിക്കുന്നു. പി.എം-കിസാൻ പദ്ധതിയുടെ 20-ാം ഗഡു ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇ-കെവൈസി പൂർത്തിയാക്കൽ, ലാൻഡ് സീഡിംഗ്, ഗുണഭോക്തൃ കർഷകരുടെ ബാങ്ക് അക്കൗണ്ടിൻ്റെ ആധാർ സീഡിംഗ് എന്നിവ നിർബന്ധമാണ്. കർഷകരെ PMKISAN-ന് കീഴിൽ യോഗ്യരാക്കുന്നതിന്, ലാൻഡ് സീഡിംഗ്, ആധാർ സീഡിംഗ്, ഇ-കെവൈസി പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.