Menu Close

സൗജന്യ ഓൺലൈൻ കോഴ്സ് ജൂലൈ 21 മുതൽ

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന  “IOT Concepts in Agriculture” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ ഹൃസ്വ കോഴ്സിലെ പുതിയ  ബാച്ച് 2025 ജൂലൈ 21 ന് ആരംഭിക്കുന്നു. 24 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ണ്ണമായും ഇംഗ്ലീഷിലാണ് പരിശീലിപ്പിക്കുന്നത്.  ഫൈനല്‍ പരീക്ഷ പാസ്സാവുന്ന  പഠിതാക്കള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. സര്‍ട്ടിഫിക്കറ്റിന് നിശ്ചിത ഫീസ്‌ ഈടാക്കുന്നതാണ്. www.celkau.in/MOOC/Defaulteng.aspx എന്ന ലിങ്ക് ഉപയോഗിച്ച്  ഈ പരിശീലന കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള  നിര്‍ദ്ദേശങ്ങള്‍ മേല്‍ പറഞ്ഞ ലിങ്കില്‍  ലഭ്യമാണ്.  കോഴ്‌സിന് രജിസ്റ്റർ ചെയ്യേണ്ട  അവസാന തിയതി 2025 ജൂലൈ  20.