Menu Close

കുരുമുളക്, കമുകി: രോഗപ്രതിരോധവും തൈനടുന്നതിലും മുന്നൊരുക്കങ്ങൾ

കുരുമുളകിലെ ദ്രുതവാട്ട രോഗത്തിന് മുൻകരുതലായി രണ്ട് കിലോ ടൈ്രക്കോഡർമ്മ, 90 കിലോ ചാണകപ്പൊടിയും 10 കിലോ വേപ്പിൻ പിണ്ണാക്കുമായി കൂട്ടിക്കലർത്തി ആവശ്യത്തിന് ഈർപ്പം നിലനിൽക്കത്തക്കവണ്ണം രണ്ടാഴ്ചത്തേക്ക് വയ്ക്കുക. ഈ മിശ്രിതത്തിൽ നിന്ന് 2.5 കിലോ വീതം ഓരോ ചെടിക്ക് ചുവട്ടിലും ഇട്ടു കൊടുക്കുക. ഒരു മാസത്തിന് ശേഷം സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലക്കി തളിക്കുക. അല്ലെങ്കിൽ 1% വീര്യമുളള ബോർഡോ മിശ്രിതം കലക്കി തളിക്കുക.

കമുകിൻ തൈകൾ ഈ മാസത്തിലും നടാം. നല്ല തൈ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇലകൾ കൂടുതലുള്ളതും അധികം പൊക്കം ഇല്ലാത്തതുമായ തൈകൾ തെരഞ്ഞെടുക്കണം. മംഗള,സുമംഗള, ശ്രീമംഗള, മോഹിത് നഗർ എന്നിവ ഉത്പാദനശേഷി കൂടിയ ഇനങ്ങളാണ്. കുമിൾ രോഗത്തിനെതിരെ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം പശ ചേർത്ത് തളിച്ചു കൊടുക്കണം. തോട്ടത്തിലെ നീർവാർച്ച മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.