Menu Close

പുല്ലൂക്കരയില്‍ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ നഗരസഭയിലെ പുല്ലൂക്കര വാർഡില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ചെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ പി ഹാഷിമിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഷൂട്ടര്‍ വിനോദ് ആണ് കാട്ടുപന്നിയെ വെടിവച്ചത്. പാനൂര്‍ നഗരസഭയിലെ വാര്‍ഡ് 15 പുല്ലൂക്കരയിലെ ജനവാസകേന്ദ്രത്തില്‍ തിങ്കളാഴ്ച രാവിലെ മുതലാണ് നാട്ടുകാര്‍ കാട്ടുപന്നിയെ കണ്ടത്. ആക്രമണസ്വഭാവം പ്രകടിപ്പിച്ച് ഓടിനടന്ന കാട്ടുപന്നി ഏറെ നേരമാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. മൊകേരിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഭീതിയിലായിരുന്ന ജനങ്ങള്‍ കാട്ടുപന്നിയെ കണ്ടയുടനെ നഗരസഭാ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.