അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെൻ്റ് ഏജൻസി (ആത്മ) എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ തിരുവനന്തപുരം വികാസ്ഭവനിലുള്ള കൃഷിവകുപ്പ് ഡയറക്ടറേറ്റിൽ, സ്റ്റേറ്റ് കോർഡിനേറ്ററായി കരാറടിസ്ഥാനത്തിൽ ജോലിചെയ്യാന്‍ അപേക്ഷ ക്ഷണിക്കുന്നു. ഒരു ഒഴിവാണുള്ളത്. കാലാവധി ഒരു വർഷം. പ്രതിഫലം പ്രതിമാസം 50,000/- രൂപ. കാർഷിക വിജ്ഞാനവ്യാപനം, അഗ്രോണമി, ഹോർട്ടികൾച്ചർ, സോയിൽ സയൻസ്, കാർഷിക സാമ്പത്തികശാസ്ത്രം, ഫിഷറീസ്, മറ്റ് അനുബന്ധ മേഖലകള്‍ എന്നിവയില്‍ ഏതിലെങ്കിലും ഡോക്ടറേറ്റ് / ബിരുദാനന്തര ബിരുദം ആണ് യോഗ്യത. ഡോക്ടറേറ്റ്/ ഡിഗ്രി ഉള്ളവർക്ക് കോർഡിനേഷൻ, ആസൂത്രണം എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവും ബിരുദാനന്തരബിരുദം ഉള്ളവർക്ക് 20 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. സർക്കാർമേഖലയിലെ സേവനപരിചയം അഭിലഷണീയം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ സഹിതം 20/03/2025 നകം ഡയറക്ടർ, കാർഷിക വികസന കർഷക ക്ഷേമവകുപ്പ്, വികാസ് ഭവൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിലേക്കോ nodalatmakerala@gmail.com എന്ന ഇ -മെയിൽ ഐഡിയിലേക്കോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 58 വയസ്സിൽ താഴെയുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍നിന്ന് ഇൻ്റർവ്യൂവിൻ്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ആത്മയില്‍ കോർഡിനേറ്ററെ വേണം
