Menu Close

കതിര്‍മണിയില്‍ 1000 ഹെക്ടറിലേക്ക് നെല്‍കൃഷി വ്യാപിപ്പിക്കും: ഡോ. പി.കെ. ഗോപന്‍

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കതിര്‍മണി പദ്ധതി പ്രകാരം 1000 ഹെക്ടറിലേക്ക് നെല്‍കൃഷി വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍. പ്രോജക്ട് പ്രകാരം നെല്‍കൃഷി ചെയ്ത ഏലകളിലെ കൊയ്ത്ത് ഉല്‍സവം നിര്‍വ്വഹിക്കുകയായിരുന്നു. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ തട്ടാര്‍കോണം, ചെറിയേല ഏലകളിലായുള്ള 125 ഏക്കര്‍ നെല്‍കൃഷിയുടെ കൊയ്ത്ത് ഉല്‍സവമാണ് നടത്തിയത്.
ഈ സാമ്പത്തിക വര്‍ഷം 250 ഹെക്ടറിലേക്കുള്ള നെല്‍കൃഷിക്കാണ് പ്രോജക്ട് വകയിരുത്തിയത്. താങ്ങ് വില യഥാസമയം നല്‍കുന്നു എന്നതാണ് കതിര്‍മണി പദ്ധതിയില്‍ കൃഷി ചെയ്യുന്നതിന് കര്‍ഷകര്‍ക്ക് പ്രചോദനമാകുന്നത്. തനത് ഫണ്ടാണ് നെല്ല് സംഭരണത്തിനായി ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. 2025-26 വാര്‍ഷിക പദ്ധതിയില്‍ പുതുതായി 750 ഹെക്ടര്‍ സ്ഥലത്തേക്ക് കൂടി നെല്‍കൃഷി വ്യാപനം നടത്തുന്നതിനായിട്ടുള്ള പ്രോജക്ട് ഏറ്റെടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ അദ്ധ്യക്ഷത വഹിച്ചു. തട്ടാര്‍കോണം പാടശേഖര സമിതി പ്രസിഡന്റ് കെ. അജിത് കുമാര്‍, പ പ്രതിനിധി ബി.എസ് സനോജ്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെ. നജീബത്ത് ഗ്രാമപഞ്ചായത്തംഗങ്ങങ്ങളായ ടി. വിലാസിനി, സീതാ ഗോപാല്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, എസ്. രാജേഷ് കുമാര്‍,കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, ആശ ശങ്കര്‍, കൃഷി ഓഫീസര്‍ എല്‍സോ രമ്യാ രാജന്‍, തട്ടാര്‍കോണം ക്ഷീരസംഘം പ്രസിഡന്റ്, റ്റി.റ്റി ഉഷസ് തുടങ്ങിയവര്‍ പങ്കെടുത്തു.