ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റർ പാൽ ഉൽപ്പാദന ശേഷിയുള്ള രണ്ട് മുതൽ 10 വയസ്സു
വരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഗർഭാവസ്ഥയുടെ അവസാന മൂന്ന്
മാസത്തിലുള്ള പശുക്കളെയും ഏഴ് മാസത്തിൽ കൂടുതൽ ഗർഭാവസ്ഥയിലുള്ള കറവ
വറ്റിയ ഉരുക്കളെയും പദ്ധതിയിൽ ഉൾപ്പെടുത്താം. 65,000 രൂപ വരെ മതിപ്പ് വിലയുള്ള
ഉരുവിന് ഒരു വർഷ പദ്ധതിയിൽ ജനറൽ വിഭാഗത്തിന് 1,356 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 774 രൂപയുമാണ് വിഹിതം. മൂന്ന് വർഷ പദ്ധതിയിൽ
ജനറൽ വിഭാഗത്തിന് 3,319 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 1,892 രൂപയുമാണ്
വിഹിതം. ഉടമകൾക്ക് അപകട മരണ ഇൻഷുറൻസ് പരിരക്ഷക്കും അർഹതയുണ്ടാകും.
പരമാവധി അഞ്ച് ലക്ഷം രൂപയാണ് വ്യക്തിഗത അപകട പരിരക്ഷ. കൂടുതൽ
വിവരങ്ങൾക്ക് അതത് തദ്ദേശ സ്ഥാപനത്തിലെ വെറ്ററിനറി ആശുപത്രിയുമായി
ബന്ധപ്പെടണം.
കന്നുകാലികള്‍ക്ക് ഗോസമൃദ്ധി ഇൻഷുറൻസ്
